തിരുവനന്തപുരത്ത് റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണു കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു...



തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തിൽ റെയിൽവേയുടെ മതിലിടിഞ്ഞ് വീണ് കെഎസ്ആർടിസി കൗണ്ടർ തകർന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വഴിയാത്രക്കാർ അടക്കം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
കഴിഞ്ഞ കുറെ നാളുകളായി ഈ മതിൽ വീഴുമെന്ന ഭയത്തിലായിരുന്നുവെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു. അപകടാവസ്ഥ ചൂണ്ടിക്കാട്ടിയും പ്രശ്നത്തിന് പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് റെയിൽവേയ്ക്ക് നിരവധി തവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ യാതൊരും മറുപടിയും ഉണ്ടായില്ലെന്നും കെഎസ്ആർടിസി ജീവനക്കാർ അറിയിച്ചു.

Previous Post Next Post