ബോബി ചെമ്മണ്ണൂരിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിൽ ആണ്. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങളിലും, പദ്ധതികളിലും നിക്ഷേപം നടത്തിയ ആളുകൾക്ക് അവർ നിക്ഷേപിച്ച പണം എങ്കിലും തിരികെ കിട്ടണമെങ്കിൽ മഹാത്ഭുതങ്ങൾ തന്നെ സംഭവിക്കണം. രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബിന്റെ വാക്കുകളാണ് ഇത് .
ഒരു സാമ്രാജ്യത്തിന്റെ പേര് ഒറ്റയടിക്ക് ഇല്ലാതാക്കാൻ ബോബി ചെമ്മണ്ണൂരിനായി. വളരെ ചെറിയ പ്രായത്തില്‍ തന്നെ ചെമ്മണ്ണൂര്‍ കുടുംബത്തിന്റെ സ്വര്‍ണ വ്യാപാരത്തിന്റെ ഭാഗമായി ബോബി മാറിയിരുന്നു. 1980കളിലാണ് കുടുംബ ബിസിനസ്സിന്റെ ചുമതല ബോബി ഏറ്റെടുക്കുന്നത്.
പിന്നീടത് സ്വര്‍ണം മുതല്‍ റിയല്‍ എസ്റ്റേറ്റും ടൂറിസവും അടക്കം വിവിധ മേഖലകളിലേക്ക് പടര്‍ന്ന് പന്തലിച്ചു. ഇന്ന് ഇപ്പോൾ ആ സാമ്രജ്യം തകരുമോ ഇല്ലയോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് . ഈ സാഹചര്യത്തിലാണ് ജിതിൻ കെ ജേക്കബ് ഇനങ്ങനെയൊരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത് .