ഗോപന്റെ മഹാ സമാധി ഇന്ന്.. പങ്കെടുക്കുന്നത് വിവിധ മഠങ്ങളിൽ നിന്നുമുള്ള സന്യാസിമാർ..



നെയ്യാറ്റിൻകര ഗോപന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ആറാലുംമൂട്ടിലെ വീട്ടിൽ എത്തിക്കും. വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായി സംസ്‌കരിക്കുമെന്നാണ് കുടുംബം പറയുന്നത്.വൈകിട്ട് മൂന്നിനും നാലിനും ഇടയിലാണ് സംസ്‌കാരം.മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപഘോഷയാത്ര ആയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവരിക. ഗോപന്‍സ്വാമി സമാധിയായെന്ന് കുടംബം പറയുന്ന അതേസ്ഥലത്ത് തന്നെയായിരിക്കും ‘മഹാസമാധി’ നടക്കുക.വിവിധ മഠങ്ങളിൽ നിന്നുള്ള സന്യാസിമാർ ചടങ്ങിന്റെ ഭാഗമാകും. ഇന്നലെ രാവിലെയാണ് ഗോപനെ അടക്കം ചെയ്‌തിരുന്ന കല്ലറ തുറന്നത്.ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.


Previous Post Next Post