കൊച്ചി: കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റിനിടെ എട്ട് പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് നായയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർ പരിശോധനകൾക്കായി നായയെ ഇന്നലെ മണ്ണുത്തിയിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള റോഡിലൂടെ നടന്നു വരികയായിരുന്ന പ്ലസ്ടു വിദ്യാർത്ഥിനിയെയാണ് ആദ്യം നായ കടിച്ചത്. പിന്നീട് ഗ്രൗണ്ടിൽ ഏഴ് പേരെ കൂടി കടിക്കുകയായിരുന്നു.
ഡ്രൈവിംഗ് ടെസ്റ്റിനിടെ എട്ട് പേരെ തെരുവ് നായ കടിച്ച സംഭവം; ചത്ത നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
Kesia Mariam
0
Tags
Top Stories