കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു...



ജമ്മു-കശ്മീരിലെ ബാരമുള്ളയിലെ സോപോറില്‍ സലൂര വനമേഖലയില്‍ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഞായറാഴ്ച മുതല്‍ ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം പ്രദേശം വളയുകയും തിരിച്ചടിക്കുകയുമായിരുന്നു. വനമേഖലയില്‍ ഇപ്പോഴും ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം.
രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ്, ജമ്മു-കശ്മീര്‍ പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്.

Previous Post Next Post