പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു; പത്തുവയസുക്കാരന് ദാരുണാന്ത്യം




എടക്കരയിൽ ഒഴുക്കിൽപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മരിച്ചു. നാരോക്കാവ് സ്വദേശി വിജേഷിന്റെ മകൻ ജോഫിൻ (10)ആണ് മരിച്ചത്. നാരോകാവിൽ പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങളായ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുട്ടികളെ ഉടൻ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജോഫിൻ മരണപ്പെട്ടു. ജോഫിന്റെ സഹോദരൻ ചികിത്സയിലാണ്. 
Previous Post Next Post