തേറ്റയുള്ള ലോകത്തെ ഏറ്റവും പഴയ മൃഗത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. 28 കോടി മുതൽ 27 കോടി വർഷം മുൻപാണ് ഈ ജീവി ഭൂമിയിലുണ്ടായിരുന്നത്. ഈ ജീവിയുടെ ഫോസിൽ പഠനവും ചിത്രവും നേച്ചർ കമ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ഗോർഗോനോപ്‌സിയൻസ് എന്ന വിഭാഗത്തിൽപ്പെടുന്നതാണ് ഈ ജീവി. സസ്തനികളുമായി സാമ്യം ഉണ്ടായിരുന്നെങ്കിലും സസ്തനികളുടെ പൊതുപൂർവികരല്ലായിരുന്നു ഗോർഗോനോപ്‌സിയൻ മൃഗങ്ങളെന്ന് ഗവേഷകർ പറയുന്നു. തേറ്റപ്പല്ലൻ മാർജാരൻമാരുടെ വംശവും ഇവരിൽ നിന്നല്ല തുടങ്ങിയത്.
തെറാപ്‌സിഡ് എന്ന ജന്തുഗ്രൂപ്പിൽപ്പെടുന്നതാണ് ഗോർഗോനോപ്‌സിയൻസ്. ഇവയ്ക്കു സസ്തനികളുമായി ചില സാമ്യങ്ങളുണ്ടായിരുന്നു. സസ്തനികളുടെ രൂപീകരണത്തിൽ ഈ ജീവികളിൽ നിന്നുമുള്ള ജനിതക സംഭാവനയുണ്ട്. ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കമുള്ള തെറപ്‌സിഡ് ഫോസിലുകൾ 27 മുതൽ 28 ലക്ഷം വർഷം വരെ പഴക്കമുള്ളതാണെങ്കിലും ഇതിനും മുൻപ് തന്നെ ഇവ ഭൂമിയിൽ ഉദ്ഭവിച്ചിരിക്കാമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഗോർഗോനോപ്‌സിയൻസ് വിഭാഗത്തിലുള്ള ജീവികളുടെ പുതിയ ഫോസിലുകൾ ലഭിച്ചിരിക്കുന്നത് സ്പാനിഷ് ദ്വീപായ മല്ലോർക്കയിൽനിന്നാണ്. പ്രാചീനകാലത്ത് പാൻജിയ എന്ന വലിയ ഭൂഖണ്ഡത്തിന്‌റെ ഭാഗമായിരുന്നു മല്ലോർക്ക