വർഷങ്ങളായി വീട്ടില്‍ ഒറ്റക്കാണ് മേരി താമസിച്ചിരുന്നത്. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത മേരിക്ക് നാട്ടുകാരുടെ സഹായം ലഭിച്ചിരുന്നു. രാത്രിയില്‍ വീട്ടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്.
അപ്പോഴേക്കും വീട് പൂർണമായി കത്തി നശിച്ചിരുന്നു. വൈക്കം പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് തീ അണച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി.
അടുപ്പില്‍ നിന്ന് തീപടർന്നതാകാം അപകടകാരണമെന്ന് അഗ്നിശമനസേനയുടെ നിഗമനം. മൃതദേഹം വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റി.