കടുവയെ കൊല്ലരുത്.. കേരളം പതിവ് പോലെ നിയമം ലംഘിക്കുന്നു.. മേനക ഗാന്ധി…



പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായി മേനക ഗാന്ധി. കടുവയെ വെടിവച്ച് കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവിലുണ്ട്. കേരളത്തിന്റെ നടപടി നിയമലംഘനമാണെന്നും മേനക ഗാന്ധി പറഞ്ഞു.ഒരു കടുവയേയും വെടിവെച്ചു കൊല്ലാനുള്ള ഉത്തവിടാനാകില്ലെന്നും കേരളം പതിവ് പോലെ നിയമം ലംഘിക്കുകയാണെന്നും മേനക ഗാന്ധി പറഞ്ഞു. കടുവയെ പിടികൂടാം എന്നാല്‍ കൊല്ലാനാകില്ല എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയര്‍ക്ക് ഇഷ്ടം. ഇത് അവസാനിപ്പിക്കാന്‍ രാജ്യത്ത് നിയമങ്ങളുണ്ട്. കടുവ ദേശീയ സമ്പത്താണ് എന്നും അവര്‍ വ്യക്തമാക്കി.


        

Previous Post Next Post