ഇടിയുടെ ആഘാതത്തിൽ തല മതിലിൽ ഇടിച്ചാണ് നിഷക്ക് ഗുരുതരമായി പരിക്കേറ്റത്. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിഷയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തീവ്ര വിഭാഗത്തിൽ ചികിത്സയിലാണ് നിഷ. നിഷയുടെ ബന്ധുവിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്. ദൃക്‌സാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് ആർഎംഒയുടെ വാഹനം കസ്റ്റഡിയിൽ എടുത്തു