തിരുവനന്തപുരം : തിരുവനന്തപുരം പേരൂർക്കടയിൽ മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപ്പെട്ടു. മോഷണ കേസ് പ്രതി അനൂപ് ആൻറണിയാണ് വൈദ്യപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. പേരൂർക്കടയിൽ ഒരു ക്ഷേത്രമോഷണകേസിൽ അനൂപിനെ തിരക്കുന്നതിനിടെയാണ് തിരുവല്ലം പൊലീസ് പ്രതിയെ പട്രോളിംഗിനിടെ പിടികൂടിയത്. തിരുവല്ലം പൊലീസ് പിടികൂടിയ പ്രതിയെ പേരൂർക്കട പൊലീസിന് കൈമാറുകയായിരുന്നു. ഒരു കൈയിൽ മാത്രം വിലങ്ങ് ധരിച്ച് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഓടി രക്ഷപ്പെട്ടത്. പൊലീസ് പ്രതിയ്ക്കായി ജില്ല മുഴുവൻ അന്വേഷണം തുടരുകയാണ്.
വൈദ്യപരിശോധനക്കിടെ മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപ്പെട്ടു…
Jowan Madhumala
0