മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം…



ഷൂട്ടിങ് താരവും ഒളിംപ്യനുമായ മനുഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു.മനുവിന്റെ മുത്തശ്ശിയും അമ്മാവനുമാണ് മരിച്ചത്. ഹരിയാനയിലെ ചർഖി ദാദ്രിയിലെ ബൈപാസ് റോഡിലായിരുന്നു അപകടം.കാറുമായി മനുവിന്റെ അമ്മാവന്റെ സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.പാരിസ് ഒളിംപിക്സില്‌ രണ്ടു മെഡലുകൾ നേടിയ മനു ഭാക്കർ കഴിഞ്ഞയാഴ്ചയാണ് ഖേൽരത്ന പുരസ്കാരം ഏറ്റുവാങ്ങിയത്.

Previous Post Next Post