വിടവാങ്ങിയത് പാമ്പാടിയുടെ ഹോട്ടൽ ചരിത്രത്തിൻ്റെ നായകൻ



✒️ജോവാൻ മധുമല 

പാമ്പാടി : 1960 കാലഘട്ടം K K റോഡിൽ ഇന്ന് കാണുന്ന തിരക്കുകൾ ഇല്ല കിഴക്കോട്ട് മണിക്കൂറുകളുടെ ഇടവേളകളിൽ പോകുന്ന ബസ്സുകൾ ,തിരക്ക് ഉള്ള ദിവസങ്ങൾ പാമ്പാടി ചന്തയുള്ള ദിവസങ്ങളിൽ മാത്രം ,കാളവണ്ടികളും ,അംബാസിഡർ കാറുകളും മാത്രം റോഡിൽ സഞ്ചരിക്കുന്ന കാലം 

അന്ന് പാമ്പാടി കാളച്ചന്ത ഭാഗത്ത് അമയന്നൂർ ഹോട്ടൽ എന്ന ഒരു ചെറിയ ഹോട്ടൽ ഉണ്ടായിരുന്നു 
ഹോട്ടൽ നടത്തിയിരുന്ന വ്യക്തി അത് വിൽക്കുവാൻ തീരുമാനിച്ചു പാമ്പാടിയിലെ മറ്റൊരു വ്യക്തി അത് ഏറ്റെടുത്ത് സിറ്റി ഹോട്ടൽ എന്ന് പുനർനാമകരണം ചെയ്ത് ഏകദേശം 1970 വരെ നടത്തി ഈ കാലഘട്ടത്തിലാണ് എം .കെ രാജപ്പൻ എന്ന ഹിന്ദി അധ്യാപകൻ അധ്യാപന വൃത്തിയിൽ ഇരിക്കവെ ഈ ഹോട്ടൽ അദ്ധേഹത്തിൻ്റെ സഹോദരനായ തങ്കമണിയുമായി ചേർന്ന് വാങ്ങുന്നത് ,1975 കാലഘട്ടമായിരുന്നു 
അന്ന് ഹോട്ടൽ സംഘം എന്ന് പേരിൽ തുടങ്ങി വച്ച സ്ഥാപനം കോട്ടയത്തിൻ്റെയും പഴയ K K റോഡിൻ്റെയും ചരിത്രത്തിൻ്റെ ഭാഗമായിമാറുകയായിരുന്നു 

കാരണം കുമളി ,കട്ടപ്പന ഭാഗത്തു നിന്നും കോട്ടയത്തേക്ക് വരുന്നവർക്ക് നല്ല ഭക്ഷണം ലഭിക്കുന്നത് ഇവിടെയായിരുന്നു 
പിന്നീട് ഹൈറേഞ്ചുകാരുടെ  ഇടത്താവളമായി സംഘം ഹോട്ടൽ മാറി ഒപ്പം ശബരിമല ഭക്തരുടെയും പ്രിയ ഹോട്ടൽ ആയി സംഘം ഇടം പിടിച്ചു 

കുറെക്കാലത്തിന് ശേഷം ഇപ്പോൾ കാണുന്ന സ്ഥലം വാങ്ങി ഹോട്ടൽ പണികഴിപ്പിച്ചു 
ഒരിക്കൽ സംഘത്തിൽ നിന്ന് ചായ കുടിച്ചാൽ വീണ്ടും എത്തും അതായിരുന്നു ഈ ഹോട്ടലിൻ്റെ പ്രത്യേകത 

വൃത്തിയുടെ കാര്യത്തിലും ആഹാരത്തിൻ്റെ നിർമ്മാർണ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലർത്തി നല്ല ഗുണനിലവാരത്തോടെ ഭക്ഷണം നൽകുന്ന  സ്ഥാപനം എന്ന ഖ്യാതി സംഘം ഹോട്ടലിന് ഉണ്ടായിരുന്നു  
ആ കാലഘട്ടത്തിൽ K K റോഡിലൂടെ സഞ്ചരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും സംഘം ഹോട്ടലിലെ സന്ദർശകരായിരുന്നു 
50 ആണ്ടുകൾ പിന്നിടുമ്പോഴും സംഘം ഹോട്ടലും ഉടമ രാജപ്പൻ സാറിനെയും ഓർക്കാത്തവർ ഇല്ല

ഇപ്പോൾ അദ്ധേഹത്തിൻ്റെ മക്കൾ സജീവ് ,, വിനോദ് , ഉല്ലാസ് എന്നിവർ സംഘത്തിൻ്റെ അമരക്കാരന്മാരായി പ്രവർത്തിക്കുന്നു 
രാജപ്പൻ സാറിൻ്റെ ആളുകളോട് ഉള്ള സൗമ്യ സമീപനവും ബിസനസിലെ വേറിട്ട കാഴ്ച്ചപ്പാടും ഇന്നത്തെ ഹോട്ടൽ വ്യാപാര സ്ഥാനങ്ങൾ കണ്ട് പഠിക്കേണ്ട വസ്തുത തന്നെയാണ് 
പാമ്പാടിക്കാരൻ ന്യൂസിൻ്റെ അനുശോചനം അറിയിക്കുന്നു
Previous Post Next Post