✒️ജോവാൻ മധുമല
സൗത്ത് പാമ്പാടി- പായസത്തിലെ ഉണക്ക മുന്തിരിങ്ങ പോലെ ടാർ ഉണ്ടായിരുന്ന കുറ്റിക്കൽ- കന്നുവെട്ടി റോഡിന്റെ ശോച്യാവസ്ഥയെ പറ്റി വാർത്ത ചെയ്യാത്ത മാധ്യമങ്ങൾ ഇല്ല. പരാതി രൂക്ഷമായതിനാൽ കഴിഞ്ഞദിവസം റോഡ് മുഴുവൻ പൂഴിമണ്ണുവാരി ഒറ്റപ്പണിയാർന്നു .. അത് നാട്ടുകാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്നതിന് തുല്യമായി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം
വാഹനം പോകുമ്പോൾ പൊടി ശല്യം മൂലം സെന്റ് തോമസ് ഹൈസ്കൂളിലെ കുട്ടികളും സമീപവാസികളും പൊട്ടിച്ച കുഴി ബോംബിന്റെ നടുവിൽ പെട്ട അവസ്ഥയിലായി. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതായിരുന്നു ഇപ്പോൾ നാട്ടുകാർ പറയുന്നത്
ടാറിംഗ് നടത്താതെ പൂഴിമണ്ണ് വാരിയിട്ട് വഴി നന്നാക്കുന്ന വിദ്യക്ക് നോബൽ സമ്മാനം നൽകണമെന്നാണ് ഇപ്പോൾ കരക്കമ്പി