തിരുവനന്തപുരം ബാലരാമപുരത്ത് കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടത്. കോട്ടുകാൽകോണത്താണ് സംഭവം. ശ്രീതു-ശ്രീജിത്ത് ദമ്ബതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.
ദാരുണമായ സംഭവമാണെന്ന് എം വിൻസെൻറ് എംഎൽഎ പ്രതികരിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കാണാതാവുന്നത്. സമാനമായ സമയത്ത് വീട്ടിൽ സഹോദരങ്ങളുടെ മുറിയിൽ തീപിടിത്തം ഉണ്ടായിരുന്നു. താൻ വീട്ടിലെത്തുന്ന സമയത്ത് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നുവെന്നും എം വിൻസെൻറ് എംഎൽഎ പ്രതികരിച്ചു.