യുവതിയെ കൊന്ന് കുക്കറിൽ വേവിച്ച സംഭവം.. തടാകത്തിൽ എറിഞ്ഞു.. തടാകത്തില്‍ നിറയെ മീനുകള്‍.,,ഇതുവരെ മൃതദേഹ അവശിഷ്ടങ്ങൾ പൊലീസിന് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല



ഭാര്യയെ മുൻ സൈനികനായ ഭർത്താവ് കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച ശേഷം തടാകത്തിലെറിഞ്ഞ സംഭവത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. പ്രതി കുറ്റസമ്മതം നടത്തിയയുടൻ പൊലീസ് തടാകത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതുവരെ മൃതദേഹ അവശിഷ്ടങ്ങൾ പൊലീസിന് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. കേസ് അന്വേഷണത്തിൽ മൃതദേഹ അവശിഷ്ടം നിർണായക തെളിവായതിനാൽ വീണ്ടെടുക്കാനുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്.

ധാരാളം മത്സ്യങ്ങളുള്ള തടാകമായതിനാൽ മുഴുവൻ അവശിഷ്ടങ്ങളും കിട്ടാനുള്ള സാധ്യത കുറവാണെന്ന അനുമാനത്തിലാണ് പൊലീസ്. സാങ്കേതികവും ശാസ്ത്രീയവുമായ എല്ലാ തെളിവുകളും തങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് പൊലീസ് കമ്മീഷ്ണർ ജി സുധീർ പറഞ്ഞു.ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂർത്തി എന്നയാളാണ് ഭാര്യയായ വെങ്കട മാധവിയെ വെട്ടിക്കൊലപ്പെടുത്തി ശരീരഭാ​ഗങ്ങൾ വേവിച്ച് ശേഷം തടാകത്തിൽ എറിഞ്ഞത്. ഡിആർഡിഒയുടെ കഞ്ചൻബാഗിലെ കേന്ദ്രത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു ഗുരുമൂർത്തി. ഭാര്യ വെങ്കട മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. ഇവർക്കിടയിൽ കലഹങ്ങളും പതിവായിരുന്നു. ജനുവരി 18ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കേസന്വേഷണവുമായി സഹകരിക്കുന്നുവെന്ന് വരുത്തിത്തീർക്കുകയും ചെയ്തിരുന്നു.

എന്നാൽ ഒരു ഘട്ടത്തിൽ ഇയാളെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ താൻ ഭാര്യയെ കൊന്നുവെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറിൽ വേവിച്ചുവെന്ന കാര്യവും ഇയാൾ പറയുന്നത്. ശേഷം വേവിച്ച ഭാഗങ്ങൾ തടാകത്തിൽ എറിയുകയായിരുന്നു.
Previous Post Next Post