നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നേതാവിനെ പുറത്താക്കി സിപിഐഎം



നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നേതാവിനെ പുറത്താക്കി സിപിഐഎം. ബി കെ സുബ്രഹ്മണ്യനെതിരെയാണ് നടപടി. പ്രതിയെ പാർട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് നടപടി.കൊച്ചി പുത്തൻവേലിക്കരയിലാണ് സംഭവം . ബ്രാഞ്ച് കമ്മിറ്റി കൂടി നടപടികൾ പ്രഖ്യാപിച്ചു. അതിന് ശേഷം ഏരിയ കമ്മിറ്റിയുടെ അം​ഗീകാരവും സുബ്രഹ്മണ്യനെതിരെയുളള നടപടിക്ക് ലഭിച്ചു.

കേസ് എടുത്തതിന് പിന്നാലെ ബി കെ സുബ്രഹ്മണ്യൻ ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇത്രയും ദിവസമായിട്ടും അറസ്റ്റിലേക്കോ മറ്റ് നടപടികളിലേക്കോ പോയിട്ടില്ല. പ്രതിക്കായി തിരച്ചിൽ ഊർജിതമാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ കേസ് എടുത്ത് ആറു ദിവസമായിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു.പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത് സിപിഐഎം നേതൃത്വമാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം.


Previous Post Next Post