സ്കൂൾ ബസ് കയറി നാലാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം


തിരുവന്തപുരം: നാലാം ക്ലാസ് വിദ്യാർഥിനിക്ക് സ്കൂൾ ബസ് കയറി ദാരുണന്ത്യം. മടവൂർ ഗവ. സ്കൂളിലെ കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്.

ബസിൽ നിന്നു ഇറങ്ങിയ കുട്ടി മുന്നോട്ട് നടക്കുവഴി കാല് വഴുതി ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു.
ബസിന്‍റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തില്‍ കയറിയിറങ്ങി. വീടിന് തൊട്ടടുത്തായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റി.‌
Previous Post Next Post