കൊച്ചി: കേരള സിബിഎസ്ഇ സ്കൂൾ മാനേജ്‌മെൻറ് അസോസിയേഷന്റെ
പൊതുയോഗം ജനുവരി 15ന് കൊച്ചിയിൽ നടന്നു. കേരളത്തിലെ 1500- ൽ പരം സിബിഎസ്ഇ സ്കൂളുകളെ പ്രതിനിധീകരിച്ച് സ്കൂൾ മാനേജർമാരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു
ഈ യോഗത്തിൽ പുതിയ ഭാരവാ ഹികളായി പ്രസിഡൻറ് ശ്രീ കല്ലുങ്കൽ മുഹമ്മദ് അലി, ജനറൽ സെക്രട്ടറി ശ്രീ. പി എസ് രാമചന്ദ്രൻ പിള്ള, ട്രഷറർ ശ്രീ. ജെ എബ്രഹാം,ഓർഗനൈ സിംഗ് സെക്രട്ടറി ശ്രീ. ജേക്കബ് ജോർജ് എന്നിവരെ കൂടാതെ 45 പേർ അടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. അസോസിയേഷൻ കേരളത്തിലെ എല്ലാ സിബിഎസ്ഇ സ്കൂളുകളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും അതിനായി പ്രതിജ്ഞാബദ്ധരാ ണെന്നും പ്രസിഡൻറ് പ്രസ്താവിച്ചു. സ്കൂളുകൾ ഒന്നിച്ച് സേവന മനോഭാവത്തോടെ പ്രവർത്തിക്കണമെന്ന് ജനറൽ സെക്രട്ടറി ആഹ്വാനം ചെയ്തു.