റെയില്‍വേ ഗേറ്റിനു സമീപം വിദ്യാര്‍ത്ഥിയുടെ മൃതദേഹം…




ട്രെയിൻ തട്ടി വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൂത്താളി കുന്നത്ത് കണ്ടി ബാബുരാജിന്‍റെ മകന്‍ അമല്‍രാജാണ് (21) മരിച്ചത്. കോഴിക്കോട് വടകരയ്ക്കടുത്ത് മുക്കാളി റെയില്‍വേ ഗേറ്റിനു സമീപം ആണ് അപകടം ഉണ്ടായത്.

പുലര്‍ച്ചെ രണ്ടു മണിയോടുകൂടിയാണ് സംഭവം.കോഴിക്കോട് ഹോട്ടല്‍മാനേജ്‌മെന്‍റ് വിദ്യാര്‍ഥിയാണ് അമല്‍രാജ്. സംഭവത്തെ തുടര്‍ന്ന് റെയില്‍വെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
Previous Post Next Post