മാരക മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ


തിരുവനന്തപുരം വലിയതുറയിൽ മാരക മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. വലിയതുറ സ്വദേശിയും ക്രിമിനൽ കേസുകളിൽ പ്രതിയുമായ ടിൻസാൻ ആണ് എക്സൈസ് പിടിയിലായത്. 33.87 ഗ്രാം (60 എണ്ണം) നൈട്രാസെപാം ഗുളികകളും 4.34 ഗ്രാം മെത്താംഫിറ്റമിനുമാണ് പിടികൂടിയത്. 

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റ് നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിലാണ് കണ്ടെടുത്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ലോറൻസ്, ദിലീപ് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ഗിരീഷ്, പ്രബോധ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.


Previous Post Next Post