പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയനിലയിൽ…



പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ.മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശി നസീറിന്റെ മകൻ ഷാമിൽ ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി ഇഎംഇ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
Previous Post Next Post