ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ബെഡ് ബോക്‌സിനുള്ളിൽ ഒളിപ്പിച്ചു; ഭർത്താവ് പിടിയിൽ

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ബെഡ് ബോക്‌സിനുള്ളിൽ ഒളിപ്പിച്ചയാളെ പിടികൂടി. സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കണ്ടെടുക്കുമ്പോൾ അഴുകിയ നിലയിലായിരുന്നു. 24 വയസുകാരിയായ ദീപ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയ്ക്ക് തന്റെ ഭാര്യയ്ക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. 5 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

ധനരാജാണ് പ്രതി. ദ്വാരകയിലെ ദാബ്രിയിലെ വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഒരു സ്ത്രീയുടെ മരണ വാർത്തറിഞ്ഞാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയതെന്നും എന്നാൽ അതിനു ശേഷം ദീപയുടെ പിതാവ് അശോക് ചൗഹാൻ തൻ്റെ മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് പരാതി നൽകിയതായും പൊലീസ് പറഞ്ഞു.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കർണാൽ ബൈപാസിനു സമീപത്തു നിന്ന് ധനരാജിനെ അറസ്റ്റ് ചെയ്തതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിൽ ഭാര്യക്ക് ജോലിസ്ഥലത്ത് നിന്നുള്ള ഒരാളുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Previous Post Next Post