ചേന്ദമം​ഗലം കൂട്ടക്കൊല: പ്രതി റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ്



ചേന്ദമം​ഗലം കൂട്ടക്കൊലയിലെ പ്രതി റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ്. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ടെന്ന് മുനമ്പം ഡിവൈഎസ്പി എസ് പി എസ് ജയകൃഷ്ണൻ പറഞ്ഞു. മറ്റൊരു കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. ഇന്നലെ പ്രതി ലഹരി ഉപയോഗിച്ചിരുന്നില്ല. മാനസിക പ്രശ്നം ഉണ്ടെന്ന കാര്യവും ചികിത്സ തേടിയിരുന്നു എന്നതും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. നാളെ കസ്റ്റഡി അപേക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാംഗ്ളൂരിൽ മറ്റ് കേസുകളോ ലഹരി ഇടപാടോ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

Previous Post Next Post