കൊല്ലത്ത് പതിനഞ്ച് വയസുകാരി പ്രസവിച്ച സംഭവം; അതിജീവിതയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍



കൊല്ലത്ത് പതിനഞ്ച് വയസുകാരി പ്രസവിച്ച സംഭവത്തില്‍ അതിജീവിതയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍. കോയിവിള സൈമണ്‍ ആണ് അറസ്റ്റിലായത്. പതിനഞ്ച് വയസുകാരി പ്രസവിച്ച സംഭവത്തില്‍ കുട്ടിയുടെ സ്വകാര്യത വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു സൈമണും സംഘവും കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സൈമണും സംഘവും മാര്‍ച്ച് നടത്തിയത്. ഒപ്പമുണ്ടായിരുന്ന നാല് പേര്‍ നേരത്തെ പിടിയിലായിരുന്നു. സൈമണ്‍ അടക്കമുള്ളവര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Previous Post Next Post