സിപിഎമ്മിന് കേരളത്തിൽ ജില്ലാ സെക്രട്ടറിയായി ഒരു വനിത പോലുമില്ല: വൃന്ദ കാരാട്ട്




കോഴിക്കോട്: സിപിഎം നേതൃനിരയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉണ്ടാവണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സിപിഎം നേതൃനിരയിൽ നിലവിൽ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. ഇത് പരിഹരിക്കാനായി ഭരണഘടന ഭേദഗതി വരുത്തി. എന്നിട്ടും വനിത സംവരണം വേണ്ട രീതിയിൽ ഉയർന്നില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

പാർട്ടിക്ക് ശക്തമായ വേരുകളുള്ള കേരളത്തിൽ നിലവിൽ ഒരു വനിത ജില്ലാ സെക്രട്ടറി പോലുമില്ലെന്നതാണ് വാസ്തവം. അതിന് മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ‌ ഫെസ്റ്റിവെലിൽ പങ്കെടുത്ത് സംസാരിക്കവെ വൃന്ദ പറഞ്ഞു.
Previous Post Next Post