എയോവിൻ കൊടുങ്കാറ്റ്: യുകെയിലും നോർത്തേൺ അയർലൻഡിലും മുന്നറിയിപ്പ് തുടരും; ..വൈദ്യുതി ഇല്ലാതെ ഭക്ഷണത്തിനും മൊബൈൽ ഫോൺ ചാർജു ചെയ്യുന്നതിനും ബുദ്ധിമുട്ടുന്നവർക്കായി പള്ളികളും മറ്റ് സംവിധാനങ്ങളും തുറന്നു നൽകി മലയാളികൾ സുരക്ഷിതരെന്ന് റിപ്പോർട്ട്



ബെൽഫാസ്‌റ്റ് എയോവിൻ കൊടുങ്കാറ്റിനു പിന്നാലെ യുകെയിലെ ചില ഭാഗങ്ങളിൽ പ്രഖ്യാപിച്ച മഞ്ഞ്, ഐസ്, കാറ്റ് മുന്നറിയിപ്പുകൾ ഞായറാഴ്‌ച രാവിലെ വരെ നീട്ടി. നോർത്തേൺ അയർലൻഡിലും സ്കോട്ലൻഡിലെ ഭൂരിഭാഗം പ്രദേശത്തുമാണ് മഞ്ഞ്, ഐസ് മുന്നറിയിപ്പു തുടരുന്നത്. ഒർക്നി, ഷെറ്റ്ലാൻഡ് പ്രദേശങ്ങളിൽ മുന്നറിയിപ്പ് മൂന്നുമണി വരെ തുടരും.

184 കിലോമീറ്ററിലേറെ വേഗത്തിൽ വീശിയ എയോവിൻ കൊടുങ്കാറ്റിനു പിന്നാലെ അയർലൻഡിലും യുകെയിൽ സ്കോട്ലൻഡിലും നോർത്തേൺ അയർലൻഡിലും വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മിക്കയിടത്തും വൈദ്യുതിയും മൊബൈൽ നെറ്റുവർക്കും പ്രവർത്തന രഹിതമായത് ജനജീവിതം ദുസ്സഹമാക്കി. 280 000 കുടുംബങ്ങളെയും നിരവധി ബിസിനസ് സ്‌ഥാപനങ്ങളെയും വൈദ്യുതി ബന്ധമില്ലാത്തത് ദുരിതത്തിലാക്കി.
മിക്കയിടത്തും 14ഉം 20ഉം മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി ബന്ധം പുനസ്ഥ‌ാപിച്ചെങ്കിലും ഉൾപ്രദേശങ്ങളിൽ ഇനിയും ദിവസങ്ങൾ വൈകുമെന്നാണ് വിവരം.

. റെക്കോർഡ് തകർത്ത കൊടുങ്കാറ്റ് യുകെയിൽ 1945ൽ ആഞ്ഞടിച്ച 113 മൈൽ വേഗമെന്ന റെക്കോർഡ് തകർത്താണ് 114 മൈൽ വേഗത്തിൽ ഇന്നലെ എയോവിൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്
ഇതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാശനഷ്‌ടങ്ങളുടെ കണക്കുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മിക്കയിടത്തും കെട്ടിടങ്ങളുടെ കേടുപാടുകൾ പരിഹകരിക്കാനും സാഹചര്യങ്ങൾ പൂർവസ്‌ഥിതിയിൽ ആക്കാനുമുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അയർലൻഡിൽ കാറിനു മുകളിലേയ്ക്കു മരം വീണ് മരിച്ചയാളുടെ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. റാഫോയിലെ ഫെഡിഗ്ലാസ് എന്ന സ്ഥലത്ത് രാവിലെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ മരിച്ചയാൾ 20കാരനാണെന്നാണ് റിപ്പോർട്ട്.

അതേ സമയം വൈദ്യുതി ഇല്ലാതെ ഭക്ഷണത്തിനും മൊബൈൽ ഫോൺ ചാർജു ചെയ്യുന്നതിനും ബുദ്ധിമുട്ടുന്നവർക്കായി പള്ളികളും മറ്റും തുറന്നു നൽകി മാതൃകയായവരുമുണ്ട്. ശനിയും ഞായറും രാത്രി എട്ടുവരെ പള്ളിയിൽ എത്താമെന്നു ക്രെയ്ഗാവൺ സീഗോ പാരിഷ് ചർച്ച് അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ കൂടുതൽ സ്‌ഥലങ്ങളിൽ നാശനഷ്ടങ്ങളുണ്ടായതിന്റെ വിവരങ്ങളും പുറത്തു വരുന്നുണ്ട്.
Previous Post Next Post