നീതിക്കും സമത്വത്തിനുമായി ‘വെള്ള ടീ ഷർട്ട് ക്യാമ്പയിൻ’ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി


ന്യൂഡൽഹി: നീതിക്കും സമത്വത്തിനുമായി ‘വെള്ള ടീ ഷർട്ട് ക്യാമ്പയിൻ’ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി സർക്കാർ പാവപ്പെട്ട ജനങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
”നിങ്ങൾ സാമ്പത്തിക നീതിയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ സാമ്പത്തിക അസമത്വം വർധിച്ചുവരുന്നതിനെ എതിർക്കണം. സാമൂഹ്യസമത്വത്തിനായി പോരാടണം. എല്ലാ തരത്തിലുമുള്ള വിവേചനത്തെയും എതിർക്കണം. രാജ്യത്തിന്റെ സ്ഥിരതക്കും സമാധാനത്തിനുമായി നിലകൊള്ളണം. നിങ്ങളുടെ വെള്ള ടീ ഷർട്ട് ധരിച്ച് ക്യാമ്പയിന്റെ ഭാഗമാകണം”-എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ രാഹുൽ പറഞ്ഞു.


Previous Post Next Post