പ്രഭാത സാവാരിക്കിറങ്ങിയ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു…




അമ്പലപ്പുഴ: കളർകോട് പ്രഭാതസവാരിക്കിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു.പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് മുരളികയിൽ എൻ.ഗോപകുമാർ (63) ആണ് മരിച്ചത്.രാവിലെ 5-50 ന് കളർകോട് മഹാദേവ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്തായി പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലിക്ക് മാറ്റി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം.
ഭാര്യ: ആശാലത.മക്കൾ: മുരളീകൃഷ്ണൻ (കാനഡ), കൃഷ്ണേന്ദു.
Previous Post Next Post