ഹണി റോസിനെ പിന്തുടർന്ന് ശല്യം ചെയ്‌തു; ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി




നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്. ബോബിക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തി കേരള പൊലീസ്. BNS 78 ആണ് ചുമത്തിയത്. പിന്തുടർന്ന് ശല്യം ചെയ്തതിനാണ് ഈ വകുപ്പ് ചുമത്തിയത്.

സെൻട്രൽ പൊലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ഹണി റോസ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ്. നേരത്തെ BNS 75, IT ആക്ട് 67 എന്നീ വകുപ്പുകൾ ചുമത്തിയിരുന്നു.
Previous Post Next Post