തിരുവനന്തപുരം: തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. 7,540 രൂപ കൈക്കൂലി പണം കണ്ടെടുത്തു.
സബ് രജിസ്ട്രാറുടെ കയ്യിൽ നിന്ന് 5,200 രൂപ അടക്കം കണക്കിൽപ്പെടാത്ത 7,540 രൂപ പിടിച്ചെടുത്തു. ഓഫീസ് അറ്റൻഡറിൽ നിന്നും 2,340 രൂപയാണ് കണ്ടെടുത്തത്. ഹെൽമറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കൈക്കൂലി പണം.
രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾക്ക് വരുന്ന ഇടപാടുകാരിൽ നിന്ന് ഇടനിലക്കാർ വഴി വ്യാപകമായി കൈക്കൂലി വാങ്ങുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന.