വയനാട്ടിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം ബിജെപിയിൽ ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്തംഗം കലേഷ് സത്യാലയമാണ് ബിജെപിയിൽ ചേർന്നത്. പാർട്ടി തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നായിരുന്നു കലേഷിന്‍റെ ആരോപണം.
പ്രവർത്തനവുമായി ബന്ധപ്പെട്ട് പാർട്ടി പിന്തുണ ഇല്ലായിരുന്നു. ബിജെപിയിൽ ചേരുന്നുവെന്ന പാർട്ടിയുടെ തോന്നലാണ് നടപടിക്ക് കാരണമെന്നും കലേഷ് പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ച് കലേഷിനെതിരെ സിപിഐ നടപടിയെടുത്തിരുന്നു.