കൊച്ചി: ഉമ തോമസിന്‍റെ ആരോഗ‍്യ നിലയിൽ മികച്ച പുരോഗതി. എംഎൽഎ നടന്നു തുടങ്ങിയതായും വ‍്യാഴാഴ്ച റൂമിലേക്ക് മാറ്റുമെന്നും മെഡിക്കൽ സംഘം അറിയിച്ചു. അപകടത്തിന്‍റെ ദൃശൃങ്ങൾ കാണിച്ചു കൊടുത്തിരുന്നുവെങ്കിലും എംഎൽഎയ്ക്ക് അതോർമയുണ്ടായിരുന്നില്ല. ഒരാഴ്ചയ്ക്ക് ശേഷം സന്ദർശകരെ അനുവദിച്ചു തുടങ്ങുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു. ബുധനാഴ്ച എംഎൽഎയുടെ ആരോഗ‍്യനിലയിലെ പുരോഗതിയെ പറ്റി ഫെയ്സ്ബുക്കിലൂടെ അഡ്മിൻ ടീം പങ്ക് വച്ചിരുന്നു.
കോൺഫറൻസ് കോളിലൂടെ കഴിഞ്ഞ പത്ത് ദിവസമായി ക്വാറന്‍റീനിൽ കഴിയുന്നതിന്‍റെ നിരാശയാണ് എംഎൽഎ പ്രകടിപ്പിച്ചത്. ഓഫീസ് കൃത‍്യമായി പ്രവർത്തിക്കണമന്നും എംഎൽഎയുടെ സഹായം ആവശ‍്യമായി വരുന്ന അടിയന്തര സാഹചര‍്യങ്ങളിൽ മറ്റ് നിയമസഭാ സാമാജികരുടെ നിർദേശം തേടണമെന്നും എംഎൽഎ നിർദേശിച്ചതായാണ് അഡ്മിൻ ടീം കുറിച്ചത്.