വയനാട്ടിൽ നാലിടങ്ങളിൽ കർഫ്യൂ; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം…




പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെയ്ക്കാനുള്ള ദൗത്യം നീളുന്നതോടെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മുതൽ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കർഫ്യൂ.

കർഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളിൽ സഞ്ചാര വിലക്കുണ്ട്. ആളുകൾ പുറത്തിറങ്ങരുതെന്നും കടകൾ തുടക്കരുതെന്നും നിർദേശമുണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണമെന്നും നിർദേശത്തിൽ പറയുന്നു. അതിനിടെ പഞ്ചാരക്കൊല്ലിയിൽ വിവിധയിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി.
Previous Post Next Post