ഒമ്പത് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛനും മുത്തച്ഛന്‍റെ സുഹൃത്തും പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. രണ്ട് വര്‍ഷത്തോളമാണ് രണ്ടാനച്ഛന്‍ കുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെയായി കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക അമ്മയെ വിവരമറിയിക്കുകയായിരുന്നു.കുട്ടിയുടെ അമ്മ ഒരു മാസം മുമ്പാണ് വിദേശത്ത് പോയത്. അധ്യാപിക വിവരമറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ അമ്മ നാട്ടില്‍ തിരിച്ചെത്തി കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ്ങിനിടെ കുട്ടി പീഡന വിവരം പറയുകയായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോത്തന്‍കോട് പൊലീസാണ് പ്രതികളെ പിടികൂടിയത്. സ്‌കൂള്‍ കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയാണ് രണ്ടാനച്ചന്‍.
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും മുത്തശ്ശന്റെ സുഹൃത്തും അറസ്റ്റില്‍…
Jowan Madhumala
0
Tags
Top Stories