തൃശൂരിൽ റോഡരികിലൂടെ നടന്നു പോയ
തൃശൂർ: വെള്ളിത്തിരുത്തിയിൽ റോഡരികിലൂടെ നടന്നു പോയ കുട്ടിയെ കാർ ഇടിച്ചു തെറിപ്പിച്ചു. വെള്ളിത്തിരുത്തി സ്വദേശി അനിലിന്‍റെ മകള്‍ എട്ടുവയസുകാരി പാര്‍വണയെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് സാധനങ്ങൾ മേടിച്ച് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പിന്നിലൂടെ എത്തി കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആദ്യം കുന്ദംകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചിൻ യിലെ പുരുഷന്മാർ രഹസ്യമായി ഇതുപയോഗിക്കുന്നു
കൂടുതൽ അറിയുക
കാർ ഓടിച്ച് കടങ്ങോട് സ്വദേശി ബോബനെ കുന്ദംകുളം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം.