ഡ്രൈവിങ് ലൈസൻസുകളിൽ ഇനി ബ്ലാക്ക് മാർക്ക്.. ഡ്രൈവർമാരായ ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ല…



ഡ്രൈവർമാർ ഉൾപ്പെടെയുള്ള ബസ് ജീവനക്കാരിൽ ക്രിമിനലുകളും ഗുണ്ടകളും ഉണ്ടെന്നും ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരളത്തിൽ ഡ്രൈവിങിൽ തീരെ അച്ചടക്കമില്ലെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. തമിഴ്നാട് കേരളത്തിലേക്ക് അനുവദിച്ച വൈക്കം- വേളാങ്കണ്ണി ബസ് സര്‍വീസിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഡ്രൈവിംഗ് ലൈസൻസുകളിൽ ബ്ലാക്ക് മാർക്ക് വരാൻ പോവുകയാണെന്നും തനിയെ ലൈസൻസ് റദ്ദാവുന്ന സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നവർക്ക് രണ്ടുവർഷം പ്രൊബേഷൻ കാലയളവ് നൽകും. പ്രൊബേഷൻ കാലയളവിൽ കൂടുതൽ തെറ്റുകൾ വന്നാൽ ലൈസൻസ് റദ്ദാവുംകേരളത്തിൽ ഡ്രൈവിങ്ങിൽ അച്ചടക്കമില്ല. കേരളത്തിൽ ലൈസൻസ് സംവിധാനം കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നും ലൈസൻസ് എടുക്കുന്ന പ്രവണതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം മന്ത്രി തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കരന്‍റെ ശ്രദ്ധയിൽപ്പെടുത്തി.


Previous Post Next Post