ഉദിത് നാരായണിന്‍റെ വസതിയിൽ തീപിടിത്തം



മുംബൈ: ഗായകൻ ഉദിത് നാരായണിന്‍റെ വസതി ഉൾപ്പെട്ട മുംബൈയിലെ മുംബൈ അന്ധേരിയിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് അന്ധേരി ശാസ്ത്രി നഗറിലെ സ്കൈപാൻ പാർപ്പിട സമുച്ചയത്തിൽ തീപിടിച്ചത്. കാരണം അറിവായിട്ടില്ല.

11ാം നിലയിലാണു തീ പടർന്നത്. ഒമ്പതാം നിലയിലാണ് ഉദിത് നാരായണന്‍റെ വസതി. താൻ സുരക്ഷിതനാണെന്നു ഗായകൻ അറിയിച്ചു. തീപിടിത്തത്തിനു കാരണം അറിവായിട്ടില്ല.
Previous Post Next Post