വയനാട്ടിലെ ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ മരണം; കേസ് ക്രൈംബ്രാഞ്ചിന് വിട്ടു



കൽപ്പറ്റ: വയനാട്ടിലെ ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ ആത്മഹത്യയിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ നിയോഗിച്ചു. മൂന്ന് വഞ്ചനാ കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

പത്രോസ് താളൂർ, സായൂജ്, ഷാജി എന്നിവർ നൽകിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ആത്മഹത്യാ പ്രേരണ കേസിൽ ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവരാണ് പ്രതികൾ.

ആത്മഹത്യാ കുറിപ്പിനെ കുറിച്ച് കൃത്യമായി അന്വേഷണം വേണമെന്ന് എംഎൽഎ ഐ.സി. ബാലകൃഷ്ണന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

ചില വരികൾ വെട്ടിയ നിലയിലാണ്. എംഎൽഎക്കെതിരേ രാഷ്ട്രീയ വേട്ടയാടൽ നടക്കുകയാണെന്നും ഐസി ഹൃദ്രോഗത്തിന് ചികിത്സയിലാണെന്നും അഭിഭാഷകൻ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും അന്വേഷണത്തിൽ ഇടപെടില്ലെന്നും അഭിഭാഷകൻ അറിയിച്ചു.
Previous Post Next Post