ഓൺലൈൻ മീഡിയകൾ കാലഘട്ടത്തിൻ്റ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തുന്നവർ. മന്ത്രി വി. എൻ വാസവൻ. മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സമ്മേളനം കുമരകത്ത് നടന്നു


മലയാളം ഓൺലൈൻ മീഡിയ 
അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം  കുമരകത്ത് നടന്നു. തുറമുഖ രജിസ്ട്രേഷൻ വകുപ്പ്  മന്ത്രി വി.എൻ വാസവൻ  ഓൺലൈൻ ആയി സമ്മേളനം ഉദ്ഘാടനം ചെയ്തു.  പ്രിൻ്റ് മീഡിയയും വിഷ്വൽ മീഡിയയും അധീശത്വം പുലർത്തിയിരുന്ന സ്ഥലത്ത്  സോഷ്യൽ മീഡിയയുടെ   സാധ്യതകളെ പ്രയോജനപ്പെടുത്തി കൊണ്ടാണ് ഓൺലൈൻ മാധ്യമങ്ങൾ ജന മനസ്സുകളിൽ സ്ഥാനം നേടിയതെന്ന് മന്ത്രി പറഞ്ഞു. . നാട്ടിലുണ്ടാകുന്ന ഏത് ചെറിയ സംഭവങ്ങളും, ഒരുപക്ഷേ കാണാതെ പോകുന്ന പല സംഭവങ്ങളും ജനശ്രദ്ധയിൽ കൊണ്ടുവരാനും  ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്. വിവിധ തലങ്ങളിൽ  പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചുകൊണ്ട്  സജീവമായി നിൽക്കുന്ന ഓൺലൈൻ മീഡിയ അസോസിയേഷന്  എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും മന്ത്രി പറഞ്ഞു. 


രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. വാർഷിക റിപ്പോർട്ട് അവതരണം,  കണക്ക് അവതരണം എന്നിവയും നടന്നു. ഉച്ചക്കുശേഷം നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ 

പ്രസിഡന്റ്‌ : എ.കെ ശ്രീകുമാർ (തേർഡ് ഐ ന്യൂസ്)
വൈസ് പ്രസിഡന്റ്‌ :
1.തങ്കച്ചൻ പാലാ (കോട്ടയം മീഡിയ)
2.ഉദയൻ കലാനികേതൻ (കലാനികേതൻ ഓൺലൈൻ )
3.ജോവാൻ മധുമല (പാമ്പാടിക്കാരൻ ന്യൂസ്)
ജനറൽ സെക്രട്ടറി : അനൂപ് കെ.എം. (മലയാളശബ്ദം ന്യൂസ്)

ജോയിന്റ് സെക്രട്ടറി :
1. എസ് ആർ ഉണ്ണികൃഷ്ണൻ (കേരള14)
2. മഹേഷ്‌ മംഗലത്ത് (കേരളാ ഫയൽ മീഡിയ)
3. ലിജോ ജെയിംസ് (അണക്കര ന്യൂസ്)

ട്രഷറർ : 
അനീഷ് കെ.വി. (ഹോണസ്റ്റി ന്യൂസ്)

എക്സിക്യൂട്ടീവ് മെംബേർസ് 
1. വിനോദ് (പുതുപ്പള്ളി ടുഡേ)
2. ജോസഫ് (മീനച്ചിൽ ന്യൂസ്)
3. ബിനു കരുണാകരൻ (ഐഡിഎൽ ന്യൂസ്)
4. സുധീഷ് നെല്ലിക്കൽ (
5. രാഗേഷ് രമേശൻ (കുമരകം ടുഡേ)
6. ഫിലിപ്പ് ജോൺ (വാർത്താ ഓൺലൈൻ ന്യൂസ്)
Previous Post Next Post