പത്തനംതിട്ട: കെ എസ് ആർ ടി സി ബസ് ഇടിച്ച് മരിച്ച അജ്ഞാതപുരുഷന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. ചങ്ങനാശ്ശേരി തിരുവല്ല റോഡിൽ പെരുംതുരുത്തി പിട്ടാപ്പള്ളിൽ ഏജൻസിസ് സ്ഥാപനത്തിന് മുൻവശമാണ് വ്യാഴാഴ്ച്ച രാത്രി 9.20 ന് അപകടമുണ്ടായത്. റോഡ് മുറിച്ചുനടന്നുപോയ അജ്ഞാതന്നെയാണ് തിരുവല്ല ഭാഗത്തേക്ക് വന്ന കെ എസ് ആർ ടി സി ബസ് ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ബസിൽ തന്നെ ചികിത്സക്കായി പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്.
അടയാളവിവരം : ഉയരം 158 സെന്റിമീറ്റർ, ഇരുനിറം, നരച്ച സമൃദ്ധമായ താടിരോമങ്ങൾ കാണുന്നു, ഉദ്ദേശം 65 വയസ്സ് പ്രായം തോന്നും.
ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഏതെങ്കിലും നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
തിരുവല്ല പോലീസ് സ്റ്റേഷൻ 04692600100,
എസ് എച്ച് ഓ തിരുവല്ല 9497987053,
എസ് ഐ തിരുവല്ല 9497980242.