പാമ്പാംപള്ളം ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്നും മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. 25.7 ഗ്രാം മെത്താംഫിറ്റമിനുമായി പാലക്കാട് കണ്ണാടി സ്വദേശി ബബിൻ (21വയസ്) എന്നയാളെ പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും എക്സൈസ് ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ച് പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ റിനോഷ്, വിപിൻ ദാസ്.എ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രൂപേഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ദേവകുമാർ.വി, ശ്രീകുമാർ, മൂസാപ്പ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ലൂക്കോസ്, അനീഷ്.എം എന്നിവർ പങ്കെടുത്തു.
എക്സൈസ് പരിശോധന; യുവാക്കളിൽ നിന്നും മയക്കുമരുന്ന് പിടികൂടി
Kesia Mariam
0
Tags
Top Stories