പാലക്കാട് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് പാമ്പാടി സ്വദേശിയായ ഫിലിം എഡിറ്റർ മരിച്ചു ,ബാംഗ്ലൂരിലേക്ക് പോകും വഴിയാണ് ഇന്ന് പുലർച്ചെ അപകടം ഉണ്ടായത്



കോട്ടയം : പാലക്കാട്ദേശീയപാതയിൽ ചുവട്ടു പാടത്ത് ലോറിക്ക് പിന്നിൽ  ബൈക്കിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്, കോട്ടയം പാമ്പാടി പൂരപ്ര സനൽ (25) ആണ് മരിച്ചത്.
 കൂടെ സഞ്ചരിച്ച കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോൺ(25) നെ ഗുരുതര പരുക്കുകളോട് തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ ചുവട്ടുപാടത്ത് വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലാണ് ഇവർ ഓടിച്ചിരുന്ന ബൈക്ക്  ഇടിച്ചതെന്നാണ് പോലീസ് പറയുന്നത്.
മരിച്ച സനൽ  ഫിലിം എഡിറ്റിംഗ് ജോലിയാണ്. സനലിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു ....
ബാംഗ്ലൂരിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്.
വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Previous Post Next Post