തിരുവനന്തപുരത്ത് യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. നെടുമ്ബാറ സ്വദേശി സാജനാണ് (32) മരിച്ചത്.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
അയല്‍വാസിയായ ഉണ്ണിയാണ് സാജനെ കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുമായുളള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മൂന്നു പേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.