കാട്ടാനയുടെ ചവിട്ടേറ്റ് വയോധികൻ മരിച്ചു...


ചെന്നൈ: കാട്ടാനയുടെ ചവിട്ടേറ്റ് വയോധികൻ മരിച്ചു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. തുടിയലൂർ സ്വദേശി കെ. നടരാജൻ (69) ആണ് മരിച്ചത്. നടക്കാനിറങ്ങിയ ഇദ്ദേഹത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു.

നടരാജൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് നാട്ടുകാർ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധിച്ചു. അധികൃതർ സ്ഥലത്തെത്തി ആനയെ തുരത്തുമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
Previous Post Next Post