രാവിലെ ഏഴുമണിയോടെ സമീപത്തെ ബില്‍ഡിങില്‍ നിന്നുള്ള ആളുകളാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന വിവരം ഫ്ലാറ്റ് നിവാസികളെ അറിയിക്കുകയായിരുന്നു. ഫ്ലാറ്റിന്റെ പതിനെട്ടാം നിലയില്‍ നിന്ന് യുവാവിന്റെ വസ്ത്രങ്ങളും ചെരിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ ഐടി ജീവനക്കാരാണ്.
കുട്ടി ഫ്ലാറ്റില്‍ നിന്നും വീണതാണെന്നാണ് സൂചന. രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.