ശബരിമലയ്ക്ക് കാൽ നടയായി പോകുന്നതിനിടെ ബൈക്കിടിച്ചു; പരിക്കേറ്റ പൊലീസുകാരൻ മരിച്ചു



തൃശൂർ: വടക്കഞ്ചേരി ദേശീയ പാതയിൽ കഴിഞ്ഞ ദിവസം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അയ്യപ്പ ഭക്തൻ മരിച്ചു. ശബരിമലയ്ക്ക് കാൽ നടയായി വരികയായിരുന്ന അയ്യപ്പ ഭക്ത സംഘത്തിലെ കൗണ്ടം പാളയം സ്വദേശി ശ്രീനാഥ് (30)ആണ് മരിച്ചത്. വട്ടക്കല്ലിനു സമീപമാണ് അപകടമുണ്ടായത്. കാൽ നടയായി പോകുകയായിരുന്ന സംഘത്തിലെ ശ്രീനാഥിനെ ബൈക്കിടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ​ഗുരുതര പരിക്കേറ്റു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കോയമ്പത്തൂർ തൊടിയല്ലൂർ സ്റ്റേഷനിലെ പൊലീസുകാരനാണ് ശ്രീനാഥ്.


Previous Post Next Post