ഗുജറാത്തിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികളും കാർ ഡ്രൈവരും അപകടത്തിൽ മരിച്ചു



ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ - യാമിനി ദമ്പതിമാരാണ് മരിച്ചത്
ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു
കാറിൽ മടങ്ങവെ  ഇന്നലെ രാത്രി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു
കാർ ഡ്രൈവരും അപകടത്തിൽ മരിച്ചു
വാസുദേവൻ സംഭവ സ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു.
ഡ്രൈവർ ആശുപത്രിയിൽ എത്തും മുന്നേയും യാമിനി ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
ഗുജറാത്തിൽ സന്ദർശനത്തിന് എത്തിയതായിരുന്നു ഇവർ. ഇന്ന്  നാട്ടിലേക്കു മടങ്ങാൻ ഇരിക്കെ ദ്വാരകയിൽ നിന്നും താമസിച്ചിയുന്ന ലോഡ്ജിലേക്ക് ടാക്സി കാറിൽ മടങ്ങുമ്പോൾ ആണ് ഇവർ സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മിൽ കൂട്ടി ഇടിച്ചത്.

സംഭവം അറിഞ്ഞയുടൻ ജാം നഗർ മലയാളി സമാജം പ്രവർത്തകർ സഹായത്തിന് എത്തിയിരുന്നു.
വിവരം അറിഞ്ഞ്  ബന്ധുക്കൾ നാട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്.
Previous Post Next Post