ഹൈദരാബാദ്: സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്നും യുവതിക്ക് കിട്ടിയത് ജീവനുള്ള ഒച്ച്. ക്വിനോവ അവോക്കാഡോ സാലഡ് ആണ് യുവതി ഓർഡർ ചെയ്തിരുന്നത്. കഴിച്ച് പകുതിയായപ്പോൾ ഭക്ഷണത്തിൽ നിന്ന് എന്തോ അനങ്ങുന്നതായി തോന്നി. തുടന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഒച്ചാണെന്ന് മനസിലായതെന്ന് യുവതി പറയുന്നു.
ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ദെയർ ഓൺ യു എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. തുടർന്ന് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധിപേരാണ് ആശങ്കകൾ പങ്കുവെച്ച് രംഗത്തെത്തിയത്. ഭക്ഷണത്തിന്റെ ബിൽ ഉൾപ്പടെ യുവതി പങ്കുവെച്ചിട്ടുണ്ട്.
“ഓർഡറുകൾ തയ്യാറാക്കുമ്പോൾ എങ്ങനെയാണ് ഉത്തരവാദിത്വമില്ലാതെ പെരുമാറാൻ റസ്റ്ററൻ്റുകൾക്ക് കഴിയുന്നത്. വിഷയത്തിൽ ഉടൻതന്നെ നടപടി സ്വീകരിക്കണമെന്ന് സ്വിഗ്ഗിയോട്അഭ്യർഥിക്കുന്നു” യുവതി പറയുന്നു.