സോളാർ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.
കോഴിക്കോട് എരഞ്ഞിക്കല്‍ മോകവൂർ സ്വദേശി വിന്‍സെന്റ് സൈമണ്‍ എലത്തൂർ സ്റ്റേഷനില്‍ നല്കിയ കേസിലാണ് വിധി. 2014 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ടീം സോളാര്‍ കമ്പനിയുടെ പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ഡീലര്‍ഷിപ്പ് അനുവദിക്കാമെന്ന വ്യാജേന പണം കൈവശപ്പെടുത്തി എന്നായിരുന്നു പരാതി. സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന്, മണി മോന് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരല്ല എന്നുകണ്ടു വെറുതെ വിട്ട് ഉത്തരവിട്ടത്.